ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി ഗുരുതരാവസ്ഥയിൽ

Tuesday 21 April 2026 12:22 AM IST

പെരിന്തൽമണ്ണ: ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവതി ഗുരുതരാവസ്ഥയിൽ. സംഭവത്തിൽ ഭർത്താവ് അരക്കുപറമ്പ് ഇബ്രാഹിംപടി ചേരിക്കല്ലൻ മുൻഷാദിനെ(30) പെരിന്തൽമണ്ണ ഇൻസ്‌പെക്ടർ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ അരക്കുപറമ്പിലാണ് സംഭവം. അരക്കുപറമ്പ് സ്വദേശിനി ചേരിക്കല്ലൻ ഷഫ്നയെ (25) ആണ്ഗു ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.