തീരദേശ സർവ്വീസുകൾ പുനരാരംഭിക്കണം
Tuesday 21 April 2026 12:31 AM IST
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി കെ.എസ് ആർ ടി സി ഡിപ്പോയിൽ നിന്ന്, കൊവിഡ് കാലത്ത് നിറുത്തിവച്ച തീരദേശ സർവ്വീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സാമൂഹ്യ നീതി് ഫോറം കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി എ ടി ഒ യ്ക്ക് നിവേദനംനൽകി. ബസ് സർവ്വീസ് പുനരാരംഭിച്ചാൽ ഗ്രാമപ്രദേശങ്ങളിലെ നിലവിലുള്ള യാത്രാക്ലേശം പരിഹരിക്കാൻ കഴിയും. താലൂക്ക് പ്രസിഡന്റ് മെഹർ ഖാൻ ചെന്നെല്ലൂർ, സംസ്ഥാന ജനറൽ സെക്രട്ടറി തഴവ സത്യൻ, സംസ്ഥാന സെക്രട്ടറി മുനമ്പത്ത് ഷിഹാബ്, താലൂക്ക് ഭാരവാഹികളായ രാജീവ് കണ്ടല്ലൂർ, ശിവദാസൻ, രമേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.