സർവൈശ്വര്യ പൂജ

Tuesday 21 April 2026 2:40 AM IST

റാന്നി : മാടമൺ ഹൃഷി കേശ ക്ഷേത്രത്തിൽ സർവൈശ്വര്യ പൂജ നടന്നു. പത്താമുദയ ഉത്സവത്തിന്റെ ഭാഗമായുള്ള സപ്താഹ യജ്ഞത്തോടാനുബന്ധിച്ചാണ് പൂജ നടന്നത്. യജ്ഞാചാര്യൻ പള്ളിക്കൽ ശ്രീഹരി കാർമ്മികത്വം വഹിച്ചു. സപ്താഹത്തോടനുബന്ധിച്ചു നടന്ന ഉണ്ണിയൂട്ട് ചടങ്ങിൽ നൂറു കണക്കിന് കുട്ടികൾ പങ്കെടുത്തു. രുഗ്മിണി സ്വയം വര ചടങ്ങും നടന്നു. മേൽശാന്തി വൈശാഖ് ജി.നമ്പൂതിരി, യജ്ഞ ഹോതാവ് രഞ്ജിത്ത് ശർമ്മ, യജ്ഞ പൗരാണിക്കാരായ പാങ്ങോട് ബിനു, വെളിയം ബിജു, വടക്കടത്ത് കാവ് രാജേഷ്, പത്തനംതിട്ട സുദീപ്, ദേവസ്വം പ്രതിനിധികൾ ക്ഷേത്രോൽസവ കമ്മിറ്റി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. 23 വരെയാണ് പത്താമുദയ ഉത്സവം.