സുവിശേഷയോഗവും സംഗീത ശുശ്രൂഷയും

Tuesday 21 April 2026 2:41 AM IST

വെൺമണി: അസംബ്ലീസ് ഒഫ് ഗോഡ് ശാലേം ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷയോഗവും സംഗീത ശുശ്രൂഷയും 25, 26 ദിവസങ്ങളിൽ തച്ചപ്പള്ളി എൽ.പി.സ്കൂളിന് സമീപം ആദിക്കാട്ടേത്ത് നിസി ഭവനാങ്കണത്തിൽ നടക്കും. പാസ്റ്റർ അനീഷ് കാവാലം ബൈബിൾ പ്രഭാഷണം നടത്തും. എ.ജി. ചെങ്ങന്നൂർ സെക്ഷൻ പ്രിസ്ബിറ്റർ പാസ്റ്റർ ഷൈജു തങ്കച്ചൻ യോഗം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ തോമസ് എബ്രഹാം നേതൃത്വം നൽകും.