സാംബവ മഹാസഭ പ്രതിഷേധ പ്രകടനം
ചെങ്ങന്നൂർ: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി ആർ.എൽ. നിഥിൻ രാജിന്റെ ആത്മഹത്യ കേസിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സാംബവ മഹാസഭ ചെങ്ങന്നൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജാതിവിവേചനത്തെ തുടർന്നുണ്ടായ ആത്മഹത്യയാണെന്ന് ആരോപിച്ച്, ഡോ.റാം, സംഗീത നമ്പ്യാർ എന്നിവരെ നിയമത്തിന് മുൻപിൽ എത്തിച്ച് ശിക്ഷിക്കണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രകടനം ഡയറക്ടർ ബോർഡ് അംഗം ടി.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് അനീഷ് കാരയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി രമണിക സന്തോഷ്, രാമകൃഷ്ണൻ, പ്രദീപ് കുമാർ, നസീറ സുരേഷ്, സുജാവിനു, ശാന്തമ്മ സുകുമാരൻ, പ്രസന്ന വേണു, രാജേഷ് രാജ്, സഹദേവൻ, സിനിത തുടങ്ങിയവർ പ്രസംഗിച്ചു.