സൗജന്യ നോട്ടുബുക്കി​ന് അപേക്ഷി​ക്കാം

Tuesday 21 April 2026 12:57 AM IST

കൊല്ലം: എസ്.എൻ.ഡി​.പി​ യോഗം നെടുങ്ങോലം ശാഖ പരിധിയിലുള്ള സമുദായ കുടുബങ്ങളിലെ എൽ.കെ.ജി മുതൽ 10-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമായി​ നോട്ടുബുക്കുകൾ വിതരണം ചെയ്യും. അപേക്ഷാ ഫോം ഇന്നു മുതൽ ശാഖ ഓഫീസിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 30ന് മുൻപായി ഓഫീസിൽ എത്തി​ക്കണം.