വാഹനക്കടത്ത്: ഭൂട്ടാൻ കസ്റ്റംസ് കേരളത്തിൽ
Tuesday 21 April 2026 1:34 AM IST
കൊച്ചി: ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹനക്കടത്ത് അന്വേഷണത്തിന്റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് കമ്മിഷണർ ഉൾപ്പെടുന്ന പത്തംഗ സംഘം കേരളത്തിലെത്തി. മൂന്നാറിലെ റിസോർട്ടിൽ ഇവരുമായി ഇന്ത്യൻ കസ്റ്റംസ് സംഘം യോഗം ചേർന്നു. മലയാളികളടക്കം 15 ഉദ്യോഗസ്ഥരാണ് ഇന്ത്യൻ സംഘത്തിലുള്ളത്.
ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ചതും മറ്റുമായ വാഹനങ്ങൾ ഇന്ത്യയിലെത്തിച്ച് വൻവിലയ്‌ക്ക് വിറ്റഴിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ 2025 സെപ്തംബറിലാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഓപ്പറേഷൻ നുംഖോർ എന്ന പേരിൽ അന്വേഷണം ആരംഭിച്ചത്. കേരളത്തിൽ വിറ്റ 142 വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു. തുടരന്വേഷണത്തിൽ 15,000 വാഹനങ്ങൾ ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തിയതായി വ്യക്തമായി. ഇവ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എത്തിച്ച് വ്യാജമായി രജിസ്റ്റർ ചെയ്താണ് മുന്തിയ വിലയ്‌ക്ക് വിറ്റിരുന്നത്.