പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം വെങ്ങോല (നോർത്ത്) ശാഖ കുട്ടികൾക്കായി നടത്തുന്ന പഠനശിബിരത്തിന്റെ ഉദ്ഘാടനം സുലേഖ പൂത്തോട്ട നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എൻ.എ ഗംഗാധരൻ അദ്ധ്യക്ഷനായി. യോഗത്തിൽ ശാഖാ സെക്രട്ടറി എം.കെ.രഘു, ട്രസ്റ്റ് മുൻ സെക്രട്ടറി പ്രൊഫ. ഡോ.ആർ അനിലൻ, മോഹൻ ശ്രീഗുരു, ശാഖാ വൈസ് പ്രസിഡന്റ് ജയരാജ് എന്നിവർ സംസാരിച്ചു.