ചേന്ദമംഗലം പഞ്ചായത്തിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്

Tuesday 21 April 2026 3:14 PM IST

പറവൂർ: ചേന്ദമംഗലം പഞ്ചായത്തിലെ ഭരണസ്തംഭനത്തിനെതിരെ ഡി.വൈ.എഫ്.ഐ ചേന്ദമംഗലം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്‌ നടത്തി. സി.പി.എം പറവൂർ ഏരിയാ സെക്രട്ടറി ടി.വി. നിധിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം ആൽബർട്ടോ ജൂഡ് അദ്ധ്യക്ഷനായി. പി.ആർ. സജേഷ് കുമാർ, ആൽഡ്രിൻ കെ. ജോബോയ്, എ.എസ്. അനിൽകുമാർ, ജോർജ് ബാസ്റ്റ്യൻ, കെ.എസ്.അശ്വതി, അഖിൽ ബാവച്ചൻ, സായൂജ് എന്നിവർ സംസാരിച്ചു. ഒരു മാസത്തോളമായി പ്രവർത്തന രഹിതമായ ശ്മശാനത്തിന്റെ പ്രവർത്തനം ഉടൻ പുനരാരംഭിക്കുക, വഴിവിളക്കുകളുടെ പരിപാലനത്തിനുള്ള കരാർ പുതുക്കി നൽകുക, കുടിവെള്ളക്ഷാമം പരിഹരിക്കുക, പഞ്ചായത്തിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.