കെ.എസ്.എസ്.പി.യു ജില്ലാ സമ്മേളനം
കാക്കനാട്: പെൻഷൻ ഫണ്ടുകൾ കുത്തക മൂലധന ശക്തികളുടെ ലാഭത്തിനായി വിട്ടുകൊടു ക്കാനുള്ള സാമ്പത്തിക നയങ്ങൾക്കെതിരെ ഒന്നിച്ചുനിന്നു പോരാടാൻ മുഴുവൻ പെൻഷൻകാരോടും കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (കെ.എസ്.എ സ്.പി.യു)ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന രക്ഷാധികാരി എൻ. സദാശിവൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബി.വി. അഗസ്റ്റിൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.കെ. ഗിരി പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ പ്രൊഫ. വി.സി. ആന്റണി വരവുചെലവ് കണക്കും അവതരിപ്പിച്ചു.
കെ. മോഹനൻ, ഇ.കെ. ഹസൻ റാവുത്തർ, ഡി.പി. ഡിപിൻ, ടി.പി. ആന്റണി, പി.എൻ. ഓമന, എം.എൻ. കൃഷ്ണൻ, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ബി.വി. അഗസ്റ്റിൻ (പ്രസിഡന്റ്), പി.കെ. വർഗീസ്, ടി. മായാദേവി, സി.കെ. ഗിരി, പി.കെ. മണിയപ്പൻ (വൈസ് പ്രസിഡന്റുമാർ), പി.ബി. ജഗദീഷ് ( സെക്രട്ടറി), പ്രൊഫ. വി.സി. ആന്റണി, പി.എൻ. ഓമന, എം.എൻ. കൃഷ്ണൻ, എം.കെ. ചിദംബരൻ (ജോയിന്റ് സെക്രട്ടറിമാർ), വി.ഐ. കബീർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.