വനിതാ സംവരണം വോട്ട് ബാങ്ക് രാഷ്ട്രീയം
Tuesday 21 April 2026 4:59 PM IST
കൊച്ചി: വനിതാ സംവരണത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ ചതിക്കുഴിയൊരുക്കുകയാണെന്നും നാലാം തവണയും അധികാരം പിടിക്കാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും മഹിളാ കോൺഗ്രസ് ആരോപിച്ചു. കേന്ദ്രത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ 23 മുതൽ സംസ്ഥാനതല പ്രക്ഷോഭം ആരംഭിക്കും. വനിതാ ബില്ലിന്റെ ക്രെഡിറ്റ് സ്വന്തമാക്കാൻ കോൺഗ്രസിനെതിരെ കേന്ദ്രം വ്യാജപ്രചാരണം നടത്തുകയാണെന്നും മഹിളാ കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷ സുനീല സിബി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വനിതാ സംവരണത്തെ കേവലം വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി മോദി സർക്കാർ ഉപയോഗിക്കുകയാണെന്ന് സംഘടന കുറ്റപ്പെടുത്തി. നാരീശക്തി വന്ദൻ അധിനിയം നടപ്പാക്കാൻ സെൻസസും മണ്ഡല പുനർനിർണയവും നിർബന്ധമാക്കിയത് സ്ത്രീകളെ വഞ്ചിക്കാനാണെന്നും നേതാക്കൾ ആരോപിച്ചു.