പള്ളുരുത്തിയിൽ ഗസൽ ഗാനസന്ധ്യ

Tuesday 21 April 2026 5:07 PM IST

പള്ളുരുത്തി: അന്തരിച്ച ഹാർമോണിസ്റ്റ് കെ.എസ്.രാധാകൃഷ്ണന്റെ പന്ത്രണ്ടാം ചരമവാർഷിക അനുസ്മരണ ചടങ്ങിൽ ഗസൽ ഗായകൻ മുഹമ്മദ് നിസാറിന്റെ ഗസൽ ഗാനസന്ധ്യ അരങ്ങേറി. ഒട്ടേറെ പ്രമുഖ കലാകാരന്മാർക്കൊപ്പം ഹാർമോണിയം വായിച്ചിട്ടുള്ള രാധാകൃഷ്ണന്റെ ഓർമ്മയ്ക്കായി മാജിക്ക് ഫിംഗേഴ്സ് എന്ന കൂട്ടായ്മയുടെ പേരിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. രാധാകൃഷ്ണന്റെ ഭാര്യ രജിതയും മക്കളായ അജയ് കൃഷ്ണയും ദൃശ്യ മേനോനും ചേർന്ന് ഭദ്രദീപം തെളിച്ചു. കൗൺസിലർ വി.എ.ശ്രീജിത്ത്, സാജൻ പള്ളുരുത്തി, കെ.കെ.റോഷൻ കുമാർ എന്നിവർ സംസാരിച്ചു. ഗായകൻ പ്രദീപ് പള്ളുരുത്തി അദ്ധ്യക്ഷനായി. ബെന്നി ജോസഫ്, സി.കെ.വിജയരാജ്, രതീഷ് ടോം, ലിനാർ എന്നിവർ നേതൃത്വം നൽകി.