എറണാകുളത്ത് അഞ്ചുവയസുകാരൻ മുങ്ങിമരിച്ചു; അപകടം സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയപ്പോൾ

Tuesday 21 April 2026 5:40 PM IST

കൊച്ചി: എറണാകുളത്ത് സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയ സംഘത്തിൽ കുട്ടി മുങ്ങിമരിച്ചു. അഞ്ചുവയസുകാരനായ മുഹമ്മദ് ആദമാണ് മരിച്ചത്. തമ്മനത്തെ പ്രീസ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോയ സംഘത്തിൽ കുട്ടിയും ഉണ്ടായിരുന്നു. കിഴക്കമ്പലം പഴങ്ങനാട്ടെ ജംഗിൾ പാർക്കിലാണ് സംഘം എത്തിയത്. ഈ പാർക്കിന് പുറത്തെ കനലിലാണ് കുട്ടി വീണത്.