ഡി.വൈ.എഫ്.ഐ ഇടപെടൽ
Wednesday 22 April 2026 12:43 AM IST
പെരിന്തൽമണ്ണ: ഡിവൈഎഫ്‌ഐ പ്രവർത്തകർ പെരിന്തൽമണ്ണ രക്ത ബാങ്കിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു .കടുത്ത ചൂടായതിനാൽ പെരിന്തൽമണ്ണ ബ്ലഡ് ബാങ്കിൽ രക്ത ക്ഷാമം നേരിട്ടതിനെ തുടർന്ന് ഡിവൈഎഫ്‌ഐ പെരിന്തൽമണ്ണ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് രക്തദാന ക്യാമ്പ് നടത്തിയത്. വിവിധ മേഖലാ കമ്മിറ്റികളിൽ നിന്ന് നാൽപതോളം യുവാക്കൾ ക്യാമ്പിൽ രക്തം നൽകി. വരും ദിവസങ്ങളിൽ കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബ്ലോക്ക് സെക്രട്ടറി ഇ. ഷിജിൽ, ജില്ലാ കമ്മിറ്റി അംഗം കെ. ഹരിമോൻ, ട്രഷറർ കെ.ടി. ജിജീഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.