ലോഗോ പ്രകാശനം

Wednesday 22 April 2026 12:12 AM IST
തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചപ്പോൾ

മുക്കം: മുക്കം പ്രസ് ക്ലബ് ദിയ ഗോൾഡ് ആന്റ് ഡയമണ്ട്സിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന തിരുവമ്പാടി നിയോജക മണ്ഡലം തല തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൻ്റെ ലോഗോ പ്രസ് ക്ലബ് അംഗങ്ങളും ദിയ ഗോൾഡ് ഭാരവാഹികളും ചേർന്ന് പ്രകാശനം ചെയ്തു. മണ്ഡലത്തിൽ ആര് ജയിക്കും ഭൂരിപക്ഷം എത്ര എന്നീ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകുന്നവരിൽ നിന്ന്‌ നറുക്കെടുപ്പിലൂടെ മൂന്നു പേർക്ക് ക്യാഷ് പ്രൈസ് ലഭിക്കും. സി.ഫസൽബാബു അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് കക്കാട്, വിനോദ് നിസരി,റഫീഖ് തോട്ടുമുക്കം,എ.പി മുരളീധരൻ, ദാസ് വട്ടോളി, പി.എസ് അസൈനാർ, ബി.കെ രബിത്ത്, എൻ.ശശികുമാർ, ഉണ്ണിച്ചേക്കു,ദിയ ഗോൾഡ് അസി:ഡയറക്ടർ അബ്ദുൽ ബാസിത് പങ്കെടുത്തു.