പൊതുയോഗം നടത്തി
Wednesday 22 April 2026 1:37 AM IST
മണ്ണാർക്കാട്: പൊറ്റശ്ശേരി എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് ശശികുമാർ കല്ലടിക്കോട് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ചേനക്കാട്ടിൽ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കെ.എം.രാഹുൽ സംഘടനാകാര്യങ്ങൾ വിശദീകരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് രാമചന്ദ്രൻ നായർ, മറ്റു ഭാരവാഹികളായ വിനീത് പുത്തൻവീട്ടിൽ, വേണുഗോപാലൻ മുണ്ടഞ്ചേരി, ശ്രീജിത്ത് ഉള്ളപ്പിള്ളിൽ, ദേവി ചേനക്കാട്ടിൽ, ഗീത വാളക്കട, രാധാമണിഅമ്മ കാഞ്ഞിരത്തിങ്കൽ, രാമദാസ് കിഴുവീട്ടിൽ എന്നിവർ സംസാരിച്ചു.