ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു

Wednesday 22 April 2026 12:55 AM IST

ചെങ്ങന്നൂർ : ഹൈന്ദവ ആരാധനാ മൂർത്തിയായ ശ്രീകൃഷ്ണനെ അവഹേളിക്കുന്ന തരത്തിൽ പോസ്റ്റർ പ്രചരിപ്പിച്ചതിനെതിനെതിരെ ഹിന്ദു ഐക്യവേദി താലൂക്ക് സമിതി പ്രതിഷേധിച്ചു. യോഗം താലൂക്ക് സമിതി രക്ഷാധികാരി പ്രൊഫ.ശങ്കരനാരായണപിള്ള ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് സംഘചാലക് സതീഷ്, ഹിന്ദു ഐക്യവേദി മുൻ ജില്ലാ സെക്രട്ടറി അഡ്വ.അശോക് അമ്മാഞ്ചി, താലൂക്ക് ജനറൽ സെക്രട്ടറി ദിലീപ് ഉത്രം, സെക്രട്ടറി വിനോദ് വിശ്വം, ചെറിയനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ്, വിനീഷ്, കെ.പി.എസ് ശർമ്മാജി, ഉഷ സതീഷ് ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.