വാർഷിക സമ്മേളനം
Wednesday 22 April 2026 12:11 AM IST
പത്തനംതിട്ട : ജില്ലാ ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്‌സ് മസ്ദൂർ സംഘത്തിന്റെ വാർഷികസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ്.പ്രസാദ് ഉദ്ഘാടനം ചെയ്തു. വി.രാജൻപിള്ള അദ്ധ്യക്ഷതവഹിച്ചു. കെ.ജി.അനിൽ കുമാർ, കെ.ജി.സുരേന്ദ്രൻ, പി.എസ്.അനിൽകുമാർ , വി.വി.പുരുഷൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.രാജൻ പിള്ള (പ്രസിഡന്റ്), പി.എസ്.അനിൽകുമാർ (ജനറൽ സെക്രട്ടറി),ഗോപകുമാർ.സി.ജി (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു. നിലവിലുള്ള ലോട്ടറി സമ്മാനഘടന ഉപഭോക്താക്കളെ ആകർഷിക്കുന്നതല്ല. ഇതുമൂലം ടിക്കറ്റ് വില്പന കുത്തനെ കുറയുകയാണ്. പുതിയ സമ്മാന ഘടന ആവശ്യമാണെന്ന് സമ്മേളനം ആവശ്യപ്പെട്ടു.