അപൂർവ രോഗം ബാധിച്ച കുട്ടിക്കായി സർവ്വകക്ഷി യോഗം
Wednesday 22 April 2026 1:19 AM IST
കൂത്താട്ടുകുളം : കൂത്താട്ടുകുളം സ്വദേശി ധ്രുവന്റെ ചികിത്സ സഹായനിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി സർവ്വകക്ഷി യോഗം കൂത്താട്ടുകുളം നഗരസഭയിൽ ചേർന്നു. മൂന്നു മാസം പ്രായമുള്ള ധ്രുവന്റെ ചികിത്സയ്ക്കായി 16 കോടി രൂപയാണ് ആവശ്യമുള്ളത്. സ്‌പൈനൽ മസ്കുലാർ അട്രോഫി ടൈപ്പ് ഒന്നാണ് ധ്രുവന് ബാധിച്ചിരിക്കുന്നത്. ഗുരുതരവും ജീവന് ഭീഷണിയുമായ ന്യൂറോ മസ്കുലാർ ഡിസോർഡറാണിത്. കുട്ടിയുടെ കാലുകളുടെ ചലനം കുറഞ്ഞു വന്നതോടെയാണ് പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. കോലഞ്ചേരി മെഡിക്കൽ കോളേജിലെ ചികിത്സയിലാണ് രോഗം തിരിച്ചറിഞ്ഞത്. തുടർന്ന് ആസ്റ്റർ ഉൾപ്പെടെ വിവിധ ആശുപത്രികളിൽ പരിശോധനകൾ നടത്തി. ധ്രുവന്റെ ജീവൻ രക്ഷിക്കാൻ സാദ്ധ്യതയുള്ള മരുന്ന് വിദേശത്ത് നിന്നുമെത്തിക്കണം. സ്വകാര്യ ആശുപത്രിയിലെ ദിവസ വേതനക്കാരാണ് മാതാപിതാക്കളായ അനന്തുവും ഭാര്യയും. ഫോൺ : 8606101736