കേരളസർവകലാശാല
മേഴ്സി ചാൻസ് മൂന്നാം സെമസ്റ്റർ എം.എ / എം.എസ്സി / എം.കോം/എം.എസ്ഡബ്ല്യൂ മേഴ്സി ചാൻസ് (ഡിസംബർ 2025) 20012020 അഡ്മിഷൻ പരീക്ഷയുടെ ടൈം ടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (2019 സ്കീം റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും, സൂക്ഷ്മപരിശോധനയ്ക്കും 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
എം.ജി വാർത്തകൾ
ജൂനിയർ റിസർച്ച് ഫെലോഷിപ്പ്: അപേക്ഷകൾ ക്ഷണിച്ചു മഹാത്മാഗാന്ധി സർവകലാശാലയുടെ 2025-26 വർഷത്തെ ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർവകലാശാലാ പഠനവകുപ്പുകളിലും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലും പി എച്ച്.ഡി ചെയ്യുന്ന, മറ്റ് ഫെലോഷിപ്പുകൾ ലഭിക്കാത്ത 2023, 2024 അഡ്മിഷൻ ഗവേഷകർക്കാണ് അവസരം. ഗവേഷണത്തിൽ പ്രവേശിച്ച തീയതിയിൽ 35 വയസ് കവിയാത്തവർക്ക് അപേക്ഷിക്കാം. പ്രതിമാസം 15,000 രൂപ നിരക്കിൽ മൂന്ന് വർഷത്തേക്കാണ് ഫെലോഷിപ്പ്. researchonline.mgu.ac.in വഴി ഓൺലൈനായി അപേക്ഷിക്കണം. മേയ് 4 ഉച്ചയ്ക്ക് 12 മുതൽ ജൂൺ 4 ഉച്ചയ്ക്ക് 12 വരെയാണ് അപേക്ഷാ കാലാവധി.
വൈവ വോസി ആറാം സെമസ്റ്റർ ഹിന്ദി കോർ (സി.ബി.സി.എസ്) (പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്) മാർച്ച് 2026ന്റെ പ്രൊജക്ട് ആൻഡ് വൈവ വോസി പരീക്ഷകൾ 27 മുതൽ 30 വരെ നടക്കും.
ആറാം സെമസ്റ്റർ ബി.എസ്സി മൈക്രോബയോളജി (സിബിസിഎസ്) (പുതിയ സ്കീം2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്) മാർച്ച് 2026 ന്റെ പ്രൊജക്ട് ആൻഡ് വൈവ വോസി പരീക്ഷകൾ ഏപ്രിൽ 24 മുതൽ മേയ് 8 വരെ നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം രണ്ടാം വർഷ അഡ്വാൻസ്ഡ് ഡിപ്ലോമാ ഇൻ ആർക്കിയോളജി ആൻഡ് മ്യൂസിയോളജി പ്രോഗ്രാം (2024 അഡ്മിഷൻ റഗുലർ, 2020 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2017 മുതൽ 2019 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷകൾ മേയ് 15 മുതൽ നടക്കും. ഫീസ് 27 വരെയും ഫൈനോടെ 29 വരെയും സൂപ്പർ ഫൈനോടെ മേയ് അഞ്ചു വരെയും സ്വീകരിക്കും.