കോഴിക്കോട്ട് യെല്ലോ അലർട്ട്

Wednesday 22 April 2026 12:12 AM IST
യെല്ലോ അലർട്ട്

കോഴിക്കോട്: കേരളത്തിൽ ഏപ്രിൽ 24 വരെ ഉയർന്ന താപനില. പാലക്കാട് ജില്ലയിൽ 40 °സി വരെയും, കൊല്ലം ജില്ലയിൽ 39 °സി വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 °സി വരെയും, തിരുവനന്തപുരം ജില്ലയിൽ 36°സി വരെയും ഉയരാൻ (സാധാരണയെക്കാൾ 3 മുതൽ 4 ˚സി വരെ കൂടുതൽ) സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ (മലയോര

മേഖലകളിലൊഴികെ) ഏപ്രിൽ 24 വരെ ചൂടിനും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്.