യാത്രയയപ്പ് സമ്മേളനം

Wednesday 22 April 2026 12:16 AM IST
യാത്രയയപ്പ് സമ്മേളനം

കോഴിക്കോട്: സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ രംഗത്ത് സമ്പൂർണ അഴിച്ചുപണി അനിവാര്യമെന്ന് എം.കെ. രാഘവൻ എം.പി.പറഞ്ഞു. കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ്റെ 60-ാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായ യാത്രയയപ്പ് സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കോളേജുകളിൽ പലതും പഠിക്കാൻ വിദ്യാർഥികളില്ലാതെ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും പറഞ്ഞു. സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാദ്ധ്യാപകർ സാമൂഹ്യ സാംസ്കാരിക രംഗത്ത് തങ്ങളുടെ കഴിവ് വിനിയോഗിക്കണമെന്ന് അഭിപ്രായപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻ്റ് എം. സെയ്തലവി അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ മാസിക പത്രാധിപർ കെ.സി.കൃപരാജ്, കെ.സി അബ്‌ദുസലാം തുടങ്ങിയവർ പ്രസംഗിച്ചു.