ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

Wednesday 22 April 2026 12:57 AM IST
യുഡിഎഫ് നേതാക്കൾ തഴവാ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നു.

കരുനാഗപ്പള്ളി: തഴവ, പാവുമ്പ പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരി​ഹരി​ക്കുക, തഴവയിലെ കാട്ടുപന്നി ശല്യത്തി​നെതി​രെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയി​ച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ഉപരോധവും നടത്തി​. ഉപരോധ സമരത്തിന് അഡ്വ: എം.എ. ആസാദ്, കെ.പി. രാജൻ, തഴവ ബിജു, തുളസീധരൻ, അഡ്വ: ബി. അനിൽകുമാർ, ഇന്ദ്രജിത്ത്, ജയലക്ഷ്മി, സുന്ദരകുമാർ, സിംല ദേവി, ദീപ ഘോഷ്, ബിന്ദു കോട്ടൂർ,സലീന മജീദ്,ബിന്ദുവിത്തൂർ, ശാമില ബദർ,ലിജ കുറ്റിവട്ട, എ.എ. റഷീദ്, പാപ്പാൻ കുളങ്ങര സലിം, മേലൂട്ട് പ്രസന്നകുമാർ,മറ്റത്ത് ശശി, നിഷാദ് എന്നിവർ നേതൃത്വം നൽകി കുടിവെള്ളക്ഷാമം പരി​ഹരി​ക്കാൻ കനാലുകൾ തുറന്നു വിടാമെന്നും ടാങ്കറുകളിൽ കൂടുതൽ കുടിവെള്ളം എത്തിക്കാമെന്നും കാട്ടുപന്നി ശല്യത്തിന് ഷൂട്ടർമാരെ അടിയന്തരമായി നിയമിക്കാമെന്നുമുള്ള ഉറപ്പി​​ൻമേൽ ഉപരോധം അവസാനി​ച്ചു.