അവധിക്കാല ഫുട്ബോൾ പരിശീലനം
Wednesday 22 April 2026 12:01 AM IST
കൊട്ടാരക്കര. കൊട്ടാരക്കര മഹാത്മാ സ്‌പോർട്ടസ് അക്കാഡമിയുടെ നേതൃത്വത്തിൽ അവധിക്കാല ഫുട്ബോൾ പരിശീലനം നാളെ ആരംഭിക്കും. രാവിലെ 6 മുതൽ 8 വരെ കൊട്ടാരക്കര പുലമൺ പഴയ ഐമാളിനു എതിർവശത്തുള്ള അറീന ടർഫ് കോർട്ടിലാണ് പരിശീലനം.
മുൻ കേരള ഫുട്‌ബോൾ താരവും സന്തോഷ് ട്രോഫി വിന്നിംഗ് ക്യാപ്ടനുമായിരുന്ന കുരികേശ് മാത്യുവിന്റെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. മുൻ കേരള പൊലീസ് കോച്ച് എസ്. സുനിൽ ആണ് മുഖ്യ പരിശീലകൻ. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ അറിയിക്കണമെന്ന് മഹാത്മാ പ്രസിഡന്റ് പി. ഹരികുമാർ അറിയിച്ചു. .ഫോൺ 9447153346, 9447590857. ആറു മുതൽ 17 വയസുവരെയുള്‌ലവർക്ക് പങ്കടുക്കാം.