സ്നേഹ സ്‌പർശം കുടുംബ സഹായ വിതരണം
Wednesday 22 April 2026 12:02 AM IST
കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടവുർ യുണിറ്റ് സ്നേഹസ്‌പർശം വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഇരുപത്തിയാറാം ഘട്ട കുടുംബ സഹായ വിതരണം 24ന് വൈകിട്ട് 4.30 ന് കടവൂർ യൂണിറ്റിന്റെ ആതിഥേയത്വത്തിൽ തൃക്കടവൂർ സാഹിത്യ സമാജം ഗ്രന്ഥശാലയിൽ നടക്കും. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ അദ്ധ്യക്ഷത വഹിക്കും. കൊല്ലം കോർപ്പറേഷൻ കൗൺസിലർ ധന്യാ രാജു, ജില്ലാ, നിയോജക മണ്‌ഡലം ഭാരവാഹികൾ എന്നിവർ സംസാരിക്കും.
സ്നേഹ സ്പർശം കുടുംബാംഗങ്ങൾ ആയിരുന്ന പരേതരായ എൻ. ഹരിലാൽ (പൂവറ്റൂർ) അനിൽ കുമാർ (പന്മന പുത്തൻചന്ത) ഷിറാസ്, പി. സുനിൽ കുമാർ (കടവൂർ), സുൽഫിഖർ (തട്ടാമല ചകിരിക്കട എന്നിവരുടെ അവകാശികൾക്കാണ് ഇരുപത്തിയാറാം ഘട്ടത്തിൽ സഹായം നൽകുന്നത്.