ക്രിക്കറ്റ് സെലക്ഷൻ ട്രയൽ

Wednesday 22 April 2026 12:24 AM IST

കൊല്ലം: ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ 23 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷൻ ട്രയൽസ് 25ന് രാവിലെ 9ന് കൊട്ടാരക്കര തൃക്കണ്ണമംഗൽ എസ്.കെ.വി എച്ച്.എസ്.എസിൽ നടക്കും. താത്പര്യമുള്ളവർ ക്രിക്കറ്റ്‌ യൂണിഫോമിൽ എത്തണം.

2003 സെപ്തംബർ ഒന്നിനു ശേഷം ജനിച്ചവർക്ക് ട്രയൽസിൽ പങ്കെടുക്കാം. 24.ന് ഉച്ചയ്ക്ക് ഒന്നിനു മുമ്പ് കൊല്ലം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ഓഫീസിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8943785020, 9544594579