ബി ബ്ളോക്കിന്റെ ബലക്ഷയ പരിശോധന റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം

Wednesday 22 April 2026 12:44 AM IST

മഞ്ചേരി : മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഏറ്റവും കാലപ്പഴക്കം ചെന്ന കെട്ടിടമായ ബി ബ്ലോക്കിന്റെ ബലക്ഷയം സംബന്ധിച്ച് പരിശോധന(സ്‌ട്രെക്ചറൽ ഓഡിറ്റിറ്റിങ്) നടത്തി. കോഴിക്കോട് ഗവ.എൻജിനിയറിംഗ് കോളേജിലെ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഇന്നലെ പരിശോധന ആരംഭിച്ചത്. കെട്ടിടം അൺഫിറ്റ് ആണെന്നു നേരത്തെ പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് സ്ട്രക്ചറൽ ഓഡിറ്റിംഗ് നടത്താൻ തീരുമാനിച്ചത്. സീലിംഗിൽ സിമന്റ് അടർ ന്നുപോയ ഭാഗങ്ങൾ അടയാളപ്പെടുത്തി. ഈ ഭാഗത്തെ സാമ്പിൾ ശേഖരിച്ച് പരിശോധിക്കും. കോൺക്രീറ്റിന്റെ ഉറപ്പ് സംബന്ധിച്ച് യന്ത്രങ്ങളുടെ സഹായത്തോടെയുള്ള എൻ.ഡി.ടി (നോൺ ഡിസ്ട്രക്ടീവ് ടെസ്റ്റിംഗ്) പരിശോധന നടത്താനുണ്ട്. കെട്ടിടത്തിനു കേടുപാട് ഇല്ലാതെ സുരക്ഷിതത്വം ഉറപ്പാക്കുന്നതാണ് എൻ.ഡി.ടി പരിശോധന.റിപ്പോർട്ട് മെഡിക്കൽ കോളജ് അധികൃതർക്ക് നൽകും. രണ്ടാഴ്ചയ്ക്കകം പരിശോധന പൂർത്തിയാക്കി കെട്ടിടം ഉപയോഗയോഗ്യമാണോ എന്നു തീരുമാനിക്കും. സ്‌ട്രെക്ചറൽ ഓഡിറ്റിംഗിന് അഞ്ച് ലക്ഷം രൂപയാണ് ചെലവ്. ഇത് നേരത്തെ എൻജിനിയറിങ് കോളേജിനു കൈമാറിയിരുന്നു. സിവിൽ എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ.സി.റഹ്മത്തുള്ള നൗഫലിന്റെ നേതൃത്വത്തിൽ അസി. പ്രഫസർ ദിലീപ് കുമാർ, പി.സി.വിനോദ്, ജെയ്സൻ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രിൻസിപ്പൽ ഡോ.കെ.കെ.അനിൽ രാജ്, സൂപ്രണ്ട് ഡോ. പ്രഭുദാസ്, മരാമത്ത് എം.ഇ.എം.പി.ബഷീർ അഹമ്മദ് എന്നിവർ സംഘത്തെ അനുഗമിച്ചു.

കോട്ടയത്തെ തകർച്ച പാഠമായി

  • കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​ ​കോളേജി​ൽ​ ​കെ​ട്ടി​ടം​ ​ത​ക​ർ​ന്നു​ ​വീ​ണ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​പ​ഴ​യ​ ​ബ്ലോ​ക്കി​ന്റെ​ ​സു​ര​ക്ഷി​ത​ത്വം​ ​സം​ബ​ന്ധി​ച്ച് ​ആ​ശ​ങ്ക​ ​ഉ​യ​ർ​ന്ന​ത്.
  • 60​ ​വ​ർ​ഷ​ത്തോ​ളം​ ​പ​ഴ​ക്ക​മു​മു​ണ്ട് ​ബി​ ​ബ്ളോ​ക്കി​ന് .
  • ശി​ശു​രോ​ഗ​ ​വി​ഭാ​ഗം​ ​ഐ​സി​യു,​ 38​ ​കി​ട​ക്ക​ക​ളു​ള്ള​ ​ശി​ശു​രോ​ഗ​ ​വി​ഭാ​ഗം​ ​വാ​ർ​ഡ്,​ ​മാ​ന​സി​കാ​രോ​ഗ്യ​ ​വി​ഭാ​ഗം​ ​വാ​ർ​ഡ്,​ ​ശ​സ്ത്ര​ക്രി​യ​ ​വാ​ർ​ഡ് ​തു​ട​ങ്ങി​യ​വ​ ​കെ​ട്ടി​ട​ത്തി​ലാ​ണ്.
  • പി​എം​ആ​ർ​ ​ഒ​പി,​ ​കാ​രു​ണ്യ​ ​ഫാ​ർ​മ​സി,​ ​മെ​ഡി​ക്ക​ൽ​ ​ബോ​ർ​ഡ് ​മു​റി,​ ​എ​ക്സ് ​റേ​ ​യൂ​ണി​റ്റ്,​ ​സി​ടി​ ​സ്‌​കാ​നി​ങ്,​ ​ല​ക്ച​റ​ർ​ ​ഹാ​ൾ​ ​എ​ന്നി​വയും​ ​കെ​ട്ടി​ട​ത്തി​ലാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.