എക്‌സൈസ് സ്പെഷ്യൽ ഡ്രൈവ്: പിടിയിലായത് 140 പേ‌ർ

Wednesday 22 April 2026 12:47 AM IST

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സ്‌പെഷ്യൽ ഡ്രൈവിൽ ഇതുവരെ പിടിയിലായത് 140 പേർ. ആകെ 653 പരിശോധനകളാണ് നടത്തിയത്. ഈ മാസം ഒന്ന് മുതൽ 20 വരെയുള്ള കണക്കാണിത്. പൊലീസ്, വനം വകുപ്പ്, ആർ.ടി.ഒ, റെയിൽവേ, കോസ്റ്റൽ പൊലീസ്, വനം വകുപ്പ് തുടങ്ങിയവരുമായി സഹകരിച്ച് 36 പരിശോധനകളും നടത്തി. 6,562 വാഹനങ്ങളിലും പരിശോധന നടത്തി. 97 അബ്കാരി കേസുകളിലായി 85 പേരുടെയും 63 എൻ.ഡി.പി.എസ് കേസുകളിലായി 55 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. 320 കോട്ട്പ കേസുകളും രജിസ്റ്റർ ചെയ്തു. അബ്കാരി കേസുകളിൽ പിടിയിലായവരിൽ നിന്നും തൊണ്ടിമുതലായി 3,300 രൂപയാണ് പിടിച്ചെടുത്തത്. എൻ.ഡി.പി.എസ് കേസുകളിൽ പിടിയിലായവരിൽ നിന്ന് 50,410 രൂപയും പിടിച്ചെടുത്തു. അബ്കാരി, എൻ.ഡി.പി.എസ് കേസുകളിലായി യഥാക്രമം 12, രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു. 320 കോട്ട്പ ( സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ട് ആക്ട്) കേസുകളാണ് രജിസ്റ്റർ ചെയ്തത്. പ്രതികളിൽ നിന്ന് ആകെ 64,000 രൂപ പിഴ ഈടാക്കി. 3.595 കിലോഗ്രാം പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.

തൊഴിലാളി ക്യാമ്പുകളിൽ 157 തവണയാണ് പരിശോധന നടത്തിയത്. മറ്റ് കെട്ടിടങ്ങൾ കേന്ദ്രീകരിച്ച് എഴ്, റെയിൽവേ സ്റ്റേഷനുകളിൽ 119, സ്കൂൾ കേന്ദ്രീകരിച്ച് 148, ബസ് സ്റ്റാൻഡുകളിൽ 359 പരിശോധനകളും നടത്തി.

എക്‌സൈസ് ഇൻസ്‌പെക്ടർ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ സ്‌ട്രൈക്കിംഗ് ഫോഴ്സ്, ആന്റിനാർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ്, ഹൈവേ പട്രോളിംഗ്, ജില്ലാ ഇന്റലിജൻസ് വിഭാഗം, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ യൂണിറ്റ് എന്നിവരാണ് പരിശോധന നടത്തുന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്ന് വരെ പരിശോധന തുടരും.

നാല് വരെ റെയ്ഡ്

  • തൊ​ഴി​ലാ​ളി​ ​ക്യാ​മ്പു​ക​ളി​ൽ​ 157​ ​ത​വ​ണ​യാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.​
  • ​മ​റ്റ് ​കെ​ട്ടി​ട​ങ്ങ​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​എ​ഴ്,​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നു​ക​ളി​ൽ​ 119,​ ​സ്കൂ​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ച് 148,​ ​ബ​സ് ​സ്റ്റാ​ൻ​ഡു​ക​ളി​ൽ​ 359​ ​പ​രി​ശോ​ധ​ന​ക​ളും​ ​ന​ട​ത്തി.
  • എ​ക്‌​സൈ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ,​ ​എ​ക്‌​സൈ​സ് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​ർ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ്‌​ട്രൈ​ക്കിം​ഗ് ​ഫോ​ഴ്സ്,​ ​ആ​ന്റി​നാ​ർ​ക്കോ​ട്ടി​ക്ക് ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​ക്വാ​ഡ്,​ ​ഹൈ​വേ​ ​പ​ട്രോ​ളിം​ഗ്,​ ​ജി​ല്ലാ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​വി​ഭാ​ഗം,​ 24​ ​മ​ണി​ക്കൂ​റും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ക​ൺ​ട്രോ​ൾ​ ​യൂ​ണി​റ്റ് ​എ​ന്നി​വ​രാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ന്ന​ത്.​ ​
  • ഇലക്‌ഷൻ​ഫ​ലം​ ​വ​രു​ം വ​രെ​ ​പ​രി​ശോ​ധ​ന​ ​തു​ട​രും.

പിടിച്ചെടുത്തവ

ചാരായം 40.500 ലിറ്റർ

ഇന്ത്യൻ നിർമ്മിത വിദേശ മദ്യം 442.625 വാഷ് 152 ലിറ്റർ വ്യാജ മദ്യം 4.60 ലിറ്റർ കഞ്ചാവ് 2.294 കിലോ കഞ്ചാവ് ചെടി 15 മെത്താഫെറ്റാമിൻ 44.886 ഗ്രാം