നിതിൻ രാജിന്റെ മരണം: കൂടുതൽ അദ്ധ്യാപകർക്ക് എതിരെ കേസെടുത്തേക്കും

Wednesday 22 April 2026 2:47 AM IST

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ കോളേജ് പ്രിൻസിപ്പൽ ഉൾപ്പെടെ കൂടുതൽ അദ്ധ്യാപകർക്കെതിരെ കേസെടുക്കാൻ പൊലീസ് ഒരുങ്ങുന്നു. മരണത്തിന് തൊട്ടുമുൻപ് നിതിനെ പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് വിളിച്ചു വരുത്തി വിചാരണ നടത്തുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് ഇറങ്ങി 18 മിനിറ്റിനുള്ളിൽ നിതിൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു.

സി.സി ടിവി ദൃശ്യങ്ങളിൽ പ്രിൻസിപ്പലിനൊപ്പം അദ്ധ്യാപിക ലത ശശിധരൻ ഉൾപ്പെടെ അഞ്ചുപേർ ഉണ്ടായിരുന്നതായി വ്യക്തമാണ്. ഇത് വിശദമായി പരിശോധിച്ച ശേഷമാകും തുടർനടപടി.

നിലവിൽ ഡോ.എം.കെ.റാം, ഡോ.കെ.ടി.സംഗീത നമ്പ്യാർ എന്നിവർക്കെതിരെ മാത്രമാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തത്. ഇരുവരും ഒളിവിലാണ്.

നിതിൻ രാജിന്റെ ശബ്ദസന്ദേശത്തിൽ ഈ രണ്ട് അദ്ധ്യാപകരെ പ്രത്യേകം പരാമർശിച്ചിരുന്നു. ആ ശബ്ദസന്ദേശം മാസങ്ങൾക്ക് മുൻപ് റെക്കാഡ് ചെയ്തതാണെന്ന് കണ്ടെത്തിയതോടെ, ഏറ്റവുമൊടുവിൽ പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന സംഭവം കൂടി അന്വേഷണ സംഘം വിലയിരുത്തുന്നുണ്ട്. അതേസമയം, പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

 നി​തി​ൻ​ ​രാ​ജി​ന്റെ മ​ര​ണം​:​ 28​ന് കേ​ര​ള​ ​ഹ​ർ​ത്താൽ

അ​ഞ്ച​ര​ക്ക​ണ്ടി​ ​ഡെ​ന്റ​ൽ​ ​കോ​ളേ​ജി​ലെ​ ​ബി.​ഡി.​എ​സ് ​വി​ദ്യാ​ർ​ത്ഥി​ ​ആ​ർ.​എ​ൽ.​ ​നി​തി​ൻ​രാ​ജി​ന്റെ​ ​മ​ര​ണ​ത്തി​ന് ​കാ​ര​ണ​ക്കാ​രാ​യ​വ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്യാ​തെ,​ ​ലോ​ൺ​ ​ആ​പ്പി​ന്റെ​ ​പേ​രി​ൽ​ ​കേ​സ് ​അ​ട്ടി​മ​റി​ക്കാ​ൻ​ ​പൊ​ലീ​സ് ​ഗൂ​ഢാ​ലോ​ച​ന​ ​ന​ട​ത്തു​ക​യാ​ണെ​ന്ന് ​നി​തി​ൻ​ ​രാ​ജ് ​ആ​ക്ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​അം​ഗ​ങ്ങ​ൾ​ ​ആ​രോ​പി​ച്ചു.​ ​ദ​ളി​ത് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​അ​ദ്ധ്യാ​പ​ക​രി​ൽ​ ​നി​ന്ന് ​ജാ​തി​വി​വേ​ച​നം​ ​നേ​രി​ടു​ന്ന​ ​സം​ഭ​വ​ങ്ങ​ൾ​ ​ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്.​ ​ഇ​-​ഗ്രാ​ന്റ് ​ല​ഭി​ക്കാ​ത്ത​ത് ​മൂ​ലം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​ഠ​നം​ ​ഉ​പേ​ക്ഷി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.​ ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ൾ​ക്കെ​തി​രെ​ ​അ​മ്പ​ത്തി​ര​ണ്ടോ​ളം​ ​വ​രു​ന്ന​ ​ദ​ളി​ത് ​സം​ഘ​ട​ന​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ആ​ക്ഷ​ൻ​ ​കൗ​ൺ​സി​ൽ​ 28​ന് ​രാ​വി​ലെ​ 6​ ​മു​ത​ൽ​ ​വൈ​കി​ട്ട് 6​വ​രെ​ ​കേ​ര​ള​ ​ഹ​ർ​ത്താ​ൽ​ ​ന​ട​ത്തും.​ ​നി​തി​ൻ​രാ​ജ് ​ആ​ക്ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​ചെ​യ​ർ​മാ​ൻ​ ​കെ.​കെ.​ ​സു​രേ​ഷ്,​ ​ജ​ന​റ​ൽ​ ​ക​ൺ​വീ​ന​ർ​ ​സ​ണ്ണി​ ​എം.​ ​ക​പി​ക്കാ​ട്,​ ​കെ.​ ​അം​ബു​ജാ​ക്ഷ​ൻ,​ ​അ​ഡ്വ.​ ​പി.​എ.​ ​പ്ര​സാ​ദ്,​ ​പി.​എം.​ ​വി​നോ​ദ് ​തു​ട​ങ്ങി​യ​വ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.