മെമ്പർഷിപ്പ്

Wednesday 22 April 2026 1:09 AM IST

താനൂർ: സി.പി.എം നേേതാവായിരുന്ന സിപി സെയ്തുക്ക മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലികുട്ടി ഷാൾ അണിയിച്ചു. ചടങ്ങിൽ താനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറുമായ കെ.എൻ. മുത്തക്കോയ തങ്ങൾ, താനാളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. അഷ്റഫ്, നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളായ വി.ഇ.എം. ഇക്ബാൽ, കെ.എം. നൗഫൽ , അക്ബർ ഉണ്ണിയാൽഎന്നിവർ സംബന്ധിച്ചു