അതിർത്തിയിലെ മദ്യ നിരോധനം സ്റ്റേ ചെയ്തു
Wednesday 22 April 2026 1:24 AM IST
കൊച്ചി: വ്യാഴാഴ്ച തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരള അതിർത്തിയിൽ മദ്യനിരോധനം പ്രഖ്യാപിച്ച കേരള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. തമിഴ്നാട്ടിലെയും കേരളത്തിലെയും മുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരമെന്ന് വ്യക്തമാക്കി തമിഴ്‌നാട് അതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ പരിധിയിൽ മദ്യനിരോധനം ഏർപ്പെടുത്തിയതിനെതിരെ കുമളിയിലെ ബാറുടമ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എസ്. മനുവിന്റെ സ്റ്റേ ഉത്തരവ്. ജനപ്രാതിനിധ്യ നിയമത്തിലെ 135 വകുപ്പ് പ്രകാരം വോട്ടെടുപ്പ് നടക്കുന്ന പ്രദേശത്ത് മാത്രമേ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയൂവെന്ന് കോടതി വിലയിരുത്തി.