ലൈസൻസി സതീഷിന്റെ നില അതീവഗുരുതരം
Wednesday 22 April 2026 2:48 AM IST
തൃശൂർ : അപകടത്തിൽ പരിക്കേറ്റ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസിയായ മുണ്ടത്തിക്കോട് സതീഷിന്റെ നില അതീവ ഗുരുതരം. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന സതീഷിന് 90 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പതിറ്റാണ്ടായി വെടിക്കെട്ട് നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന സതീഷ് അച്ഛനിൽ നിന്നാണ് വെടിക്കെട്ട് പണികൾ പഠിച്ചത്.