ഒക്യുലോപ്ലാസ്റ്റിക് അസോസിയേഷൻ സമ്മേളനം
Wednesday 22 April 2026 3:32 PM IST
കൊച്ചി: ഒക്യുലോപ്ലാസ്റ്റിക് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ 36ാം വാർഷിക സമ്മേളനം 24 മുതൽ 26 വരെ കലൂരിലെ ഹോട്ടൽ ഗോകുലം പാർക്കിൽ നടക്കും. 24ന് വൈകിട്ട് 5.30ന് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് ഡോ.കസ്തൂരി ഭട്ടാചാർജി, ഓർഗനൈസിംഗ് ചെയർമാൻ ഡോ.എസ്.ജെ. സായികുമാർ, സെക്രട്ടറി ഡോ.രമൻ മിത്തൽ, ജനറൽ സെക്രട്ടറി ഡോ.സന്തോഷ് ജി.ഹോണവർ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. മരിയൻ പോളി, ഡോ.സവാരി ദേശായി, ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ഡയറക്ടർ ഡോ.എ.ഗിരിധർ, ഡോ.ഷെബിൻ സലീം, ഡോ. രാജീവ് സുകുമാരൻ എന്നിവർ സംസാരിക്കും.