ഇൻഫോപാർക്ക് ഫുട്‌ബാൾ ടൂർണമെന്റ്

Wednesday 22 April 2026 3:41 PM IST

കൊച്ചി: ഇൻഫോപാർക്കിലെ ഐ.ടി ജീവനക്കാർ പങ്കെടുക്കുന്ന ഫുട്‌ബാൾ ടൂർണമെന്റ് 24ന് ആരംഭിക്കും. ഇൻഫോപാർക്കുമായി സഹകരിച്ച് കാൽപൈൻ ഗ്രൂപ്പാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. പുരുഷന്മാർക്കായി സെവൻസും വനിതകൾക്കായി ഫൈവ്‌സുമാണ് ഒരുക്കുന്നത്. 3ലക്ഷം രൂപയാണ് സമ്മാനത്തുക. ലീഗ് മത്സരങ്ങൾ 24 മുതൽ മേയ് 9 വരെ തൃക്കാക്കര ബി.എം.സി സ്‌പോർട്‌സ് ടർഫിലും നോക്കൗട്ട് മത്സരങ്ങൾ മേയ് 14 മുതൽ 23 വരെ യുണൈറ്റഡ് സ്‌പോർട്‌സ് സെന്ററിലും നടക്കും. വൈകിട്ട് 6 മുതൽ രാത്രി 10 വരെയാണ് മത്സരങ്ങൾ. ഇൻഫോപാർക്കിന്റെ കൊച്ചി ഫേസ് ഒന്ന്, രണ്ട്, തൃശൂർ, ചേർത്തല ക്യാമ്പസുകളിലെ ടീമുകൾ മത്സരിക്കും.