ഇഎൻടി വിദഗ്ധരുടെ കോൺക്ലേവ് 25ന്

Thursday 23 April 2026 12:04 AM IST
S

മലപ്പുറം: സംസ്ഥാനത്തെ ഇ.എൻ.ടി വിദഗ്ദ്ധരുടെ 13-ാമത് കോൺക്ലേവ് ഏപ്രിൽ 25ന് വുഡ്‌ബൈൻ ഫോളിയേജിൽ നടക്കും. എം.എ. ഗോപാലകൃഷ്ണൻ ഇ.എൻ.ടി അക്കാഡമിയ (മജന്റ) സൊസൈറ്റിയും അസോസിയേഷൻ ഒഫ് ഓട്ടോലാരിങ്കോളജിസ്റ്റ്സ് ഒഫ് ഇന്ത്യയും മലപ്പുറം ചാപ്റ്ററും ചേർന്നാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. കോൺക്ലേവിൽ 250 ഡോക്ടർമാർ പങ്കെടുക്കും.

കോൺക്ലേവ് 25ന് വൈകിട്ട് 5.30ന് ഇന്ത്യൻ സൊസൈറ്റി ഒഫ് ഓട്ടോളജി നിയുക്ത ദേശീയ പ്രസിഡന്റ് ഡോ. വി. മുഹമ്മദ് നൗഷാദ് ഉദ്ഘാടനം ചെയ്യും. മജന്റ സൊസൈറ്റി പ്രസിഡന്റ് ഡോ. മൻസൂർ കുരിക്കൾ അദ്ധ്യക്ഷത വഹിക്കും. എ.ഒ.ഐ സംസ്ഥാന പ്രസിഡന്റ് ഡോ. എം. സുരേഷ് കുമാർ മുഖ്യാതിഥിയായിരിക്കും.വിദഗ്ദ്ധർ പത്തോളം പ്രബന്ധങ്ങൾ അവതരിപ്പിക്കും.