ലൈഫ് സ്‌കൂൾ പരി​പാടി​

Thursday 23 April 2026 12:11 AM IST

പത്തനംതിട്ട : ലൈഫ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ മധുമല കമ്മ്യൂണിറ്റി സെന്ററിൽ മൂന്നു ദിവസമായി നടന്ന ലൈഫ് സ്‌കൂളിന്റെ വ്യത്യസ്ത തലങ്ങളിലുള്ള പരിപാടികളുടെ സമാപനം സാമൂഹിക പ്രവർത്തകൻ സാമുവൽ പ്രക്കാനം ഉദ്ഘാടനം ചെയ്തു. ലൈഫ് കെയർ സൊസൈറ്റി കൺവീനർ സാമുവേൽ കെ.പീറ്റർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജയ്‌മോൻ കാക്കനാട്ട്, കെ.ശിൽപ്പ, സൊസൈറ്റി ഭാരവാഹികളായ ലാലി സുന്ദരേശൻ, റംല ബീവി, എ.അംബിക, നജ്മ നിസാം, അനിത വിനേശൻ, ഉഷ ഐക്കരേത്ത് എന്നിവർ സംസാരിച്ചു.