സായാഹ്ന ധർണ നടത്തി​

Thursday 23 April 2026 12:14 AM IST

അടൂർ : നിധിൻരാജിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് സി എസ് ഡി എസ് ആവശ്യപ്പെട്ടു. അടൂർ കെ എസ് ആർ ടി സി കോർണറിൽ നടന്ന സായാഹ്നധർണ്ണ അടൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സി വി ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. സി എസ് ഡി എസ് താലൂക്ക് കമ്മിറ്റി പ്രസിഡന്റ് സുരേഷ് മണക്കാല അദ്ധ്യക്ഷത വഹിച്ചു. ഏഴംകുളം മോഹനൻ, എം.ജി.മനോഹരൻ, ജ്യോതിഷ് പെരുംപുളിക്കൽ, രാജു ഏഴംകുളം, ഷേണായി, ചൂരക്കോട് മോഹൻ, രാജേഷ് കൊടുമൺ എന്നി​വർ സംസാരിച്ചു.