അഗസ്ത്യക്കോട് ശ്രീ മഹാദേവർ ക്ഷേത്രത്തിൽ പുതിയ ദേവീക്ഷേത്ര ശ്രീകോവിൽ സമർപ്പണം 26ന്

Thursday 23 April 2026 12:18 AM IST

അഞ്ചൽ: അഗസ്ത്യക്കോട് ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ.ജയകുമാർ നിർമ്മിച്ചു നൽകുന്ന പുതിയ ദേവീക്ഷേത്ര ശ്രീകോവിലിന്റെ സമർപ്പണവും പുനപ്രതിഷ്ഠാ ചടങ്ങുകളും 26ന് രാവിലെ 8.35നും 8.55നും മദ്ധ്യേ നടക്കും. ദേവീക്ഷേത്ര ശ്രീകോവിൽ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ ഐ.എ.എസ് നിർവഹിക്കും. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് കെ.ആർ. വിജയകുമാർ അദ്ധ്യക്ഷത വഹിക്കും. ദേവസ്വം ബോർഡ് മെമ്പർ അഡ്വ.കെ.രാജു, ദേവീക്ഷേത്രം നിർമ്മിച്ചു നൽകിയ ഡോ.വി.കെ.ജയകുമാർ എന്നിവർ അനുമോദന പ്രസംഗം നടത്തും. വിനോദ് എ.സി.പുനലൂർ, അനീഷ് കെ.അയിലറ, ഉപദേശകസമിതി അംഗങ്ങൾ തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തും. ക്ഷേത്രോപദേശകസമിതി സെക്രട്ടറി എൻ. തുളസീധരൻ സ്വാഗതവും സബ് ഗ്രൂപ്പ് ഓഫീസ് വിഷ്ണു എസ്. ഓമനക്കുട്ടൻ നന്ദിയും പറയും.