യോഗം നാളെ
പാലക്കാട്: നാളെ നടക്കുന്ന കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് വാർഷിക ജനറൽ ബോഡി യോഗം എം.പി.ചന്ദ്രമോഹൻ നഗറിൽ (കല്യാൺ ടൂറിസ്റ്റ് ഹോം) കേരള സ്റ്റേറ്റ് സർവീസസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ.അജികുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.വേലുകുട്ടി അദ്ധ്യക്ഷനാകും. ഓർഗനൈസിംഗ് സെക്രട്ടറി യു.എൽ.മാത്യു അനുശോചന പ്രമേയം അവതരിപ്പിക്കും. സംസ്ഥാന ട്രഷറർ സി.രാജശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തും. മുഖ്യരക്ഷാധികാരി ബ്രിഗേഡിയർ നാരായണമേനോൻ അനുമോദന സദസ് ഉദ്ഘാടനം ചെയ്യും. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട എക്സ് സർവ്വീസസ് ലീഗ് അംഗങ്ങളായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് മെമ്പർ, വിവിധ ഗ്രാമപഞ്ചായത്ത് മെമ്പർമാർ എന്നിവരെ യോഗത്തിൽ ആദരിക്കും. ജില്ലാ സെക്രട്ടറി വി.എസ്.കൃഷ്ണകുമാർ റിപ്പോർട്ടും ട്രഷറർ കെ.വേലു കണക്കും അവതരിപ്പിക്കും.