സൗഹൃദ സാംസ്കാരിക വേദി തിരുവാതിര കളി

Thursday 23 April 2026 12:40 AM IST

കരുനാഗപ്പള്ളി: ആദിനാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൗഹൃദ സാംസ്കാരിക വേദിയുടെ 100-ാമതു തിരുവാതിരകളി പുളിക്കാമഠം ശ്രീ മഹാദേവ ക്ഷേത്രത്തിൽ മേയ് 1 ന് വൈകിട്ട് 4ന് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്യും. ആർ. മുരളീധരൻപിള്ള അദ്ധ്യക്ഷത വഹിക്കും. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുൺരാജ് മുഖ്യ പ്രഭാഷണം നടത്തും. വി.പി. ജയപ്രകാശ് മേനോൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീജ ശശാങ്കൻ, കെ.വി.ജിനദേവൻ, ഗ്രാമപഞ്ചായത്ത് മെമ്പർ കരൺ രാജ്, അബ്ബാമോഹൻ എന്നിവർ സംസാരിക്കും. 30 വർഷത്തെ രാജ്യസേവനം പൂർത്തിയാക്കിയ സജു, തെർമൽ സയൻസിൽ ഡോക്ടറേറ് ലഭിച്ച വി.എം.വിനോദ്കുമാർ, സി.ബി.എസ്.ഇ 10-ം ക്ലാസ് പരീക്ഷയിൽ 98.6 ശതമാനം മാർക്ക് വാങ്ങിയഗൗരി എന്നിവരെ ആദരിക്കും. എസ്.എ.പ്രീതൻ സ്വാഗതവും എസ്.സജീഷ് നന്ദിയും പറയും.