പി.കെ.ദിവാകരൻ അനുസ്മരണം
Thursday 23 April 2026 12:53 AM IST
കരുനാഗപ്പള്ളി: ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മോട്ടോർ വാഹന ക്ഷേമനിധി ബോർഡ് മുൻ ചെയർമാനുമായ പി.കെ.ദിവാകരന്റെ 11-ാം ചരമവാർഷിക ദിനാചരണം വിവിധ പരിപാടികളോടെ സ്വവസതിയിൽ നടത്തി. രാവിലെ 8ന് കുലശേഖരപുരത്തെ വീട്ടു വളപ്പിലെ സ്മൃതിമണ്ഡപത്തിൽ പാർട്ടി പ്രവർത്തകരും നാട്ടുകാരും പുഷ്പാർച്ചന നടത്തി . തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി പി.രാജു അദ്ധ്യക്ഷത വഹിച്ചു. കെ.എം.നൗഷാദ്, കെ.ജെ.പ്രസേനൻ, വിഷ്ണുമോഹൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എം.എസ്.ഷൗക്കത്ത് സ്വാഗതവും ബി.ആനന്ദൻ നന്ദിയും പറഞ്ഞു.