ഔഷധ സസ്യം വിതരണവും നടീലും
Thursday 23 April 2026 12:55 AM IST
കൊട്ടാരക്കര: ജെ.സി.ഐ കൊട്ടാരക്കരയുടെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് ലോക ഭൗമ ദിനത്തിൽ ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിച്ചു. കൊട്ടാരക്കര സി.ഐ ജിജുകുമാർ ഉദ്ഘാടനം ചെയ്തു. വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബിൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജെ.സി.ഐ പ്രസിഡന്റ് റെജി നിസ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ.സ്മിത്ത് കുമാർ, ഡോ.മോഹനൻ പോറ്റി, ഡോ.അമൃത, ഡോ.അഷിത, ഡോ.കാവേരി, ഡോ.വിഷ്ണുപ്രിയ, അജിരാജ്, സുനിൽ ഭാഗ്യ, ഡോ.സന്തോഷ് തര്യൻ, ശ്യാം കൃഷ്ണൻ എന്നിവർ സംസാരിച്ചു. 'ഭൂമിക്കൊരു തണൽ' പദ്ധതിയുടെ ഭാഗമായി ഔഷധ സസ്യങ്ങളുടെ തൈകൾ വിതരണം ചെയ്തു.