അവധിക്കാല കളിയരങ്ങ് തുടങ്ങി

Thursday 23 April 2026 2:08 AM IST
ചാത്തങ്കരി ജനതാ ഗ്രന്ഥശാലയുടെ അവധിക്കാല കളിയരങ്ങായ ചങ്ങാതിക്കൂട്ടം യുവ കവയത്രി മെൽവിയ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : ചാത്തങ്കരി ജനതാ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അവധിക്കാല കളിയരങ്ങായ ചങ്ങാതിക്കൂട്ടം യുവ കവയത്രി മെൽവിയ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അഡ്വ.രാജേഷ് ചാത്തങ്കരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ചു രവി, ബാലവേദി ചെയർമാൻ ഷൈജു കുര്യൻ, കൺസീനർ ജിബിൻ സി.ആർ, സന്ദീപ് മങ്ങാട് എന്നിവർ പ്രസംഗിച്ചു. പുസ്തകപരിചയം, കവിതാപരിചയം, എഴുത്തിന്റെ മന:ശാസ്ത്രം, പഴയ നാടൻ കളികളുടെ പരിശീലനം, നോവൽ അസ്വാദനകുറിപ്പ് തയ്യാറാക്കൽ എന്നിവയും ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കാനുള്ള വിദഗ്ദ്ധരുടെ ക്ലാസുകൾ, തുടർപഠനം, കരിയർ ഗൈഡൻസ് ക്ലാസുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ചങ്ങാതിക്കൂട്ടം 26ന് സമാപിക്കും.