നീറ്റ് പരീക്ഷാ പരിശീലനം

Thursday 23 April 2026 12:11 AM IST

തിരുവനന്തപുരം:മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് (നീറ്റ്) തയ്യാറെടുക്കുന്നവർക്ക് മോക് ടെസ്റ്റുകളുമായി കൈറ്റ്.കീ ടു എൻട്രൻസ് പോർട്ടലിൽ നീറ്റ് മോക്ക് ടെസ്റ്റുകൾ 24 മുതൽ തുടങ്ങും.entrance.kite.kerala.gov.in-ലൂടെ ഈ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താം.ലോഗിൻ ലഭിച്ചിട്ടില്ലാത്ത കുട്ടികൾ സ്‌കൂൾ പ്രിൻസിപ്പാളിനെയോ നോഡൽ ടീച്ചറെയോ ബന്ധപ്പെടണം.മോക്ക് ടെസ്റ്റുകൾക്കു പുറമെ വിവിധ വിഷയങ്ങൾ പരിശീലിക്കുന്നതിനു ഇരുപതിനായിരത്തിലധികം ചോദ്യങ്ങൾ അടങ്ങിയ പരിശീലന മൊഡ്യൂളുകൾ പോർട്ടലിലുണ്ട്.മേയ് ഒന്നു മുതൽ സി.യു.ഇ.ടി ടെസ്റ്റുകളും ലഭ്യമാക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.