കലാശ്രേഷ്ഠപുരസ്‌കാരം എസ്. സുനിൽകുമാറിന്
Thursday 23 April 2026 12:27 AM IST
കൊല്ലം: ശ്രീചിത്തിരതിരുനാൾ കൾച്ചറൽ ആൻഡ് സ്പിരിച്ച്വൽ സൊസൈറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ കലാശ്രേഷ്ഠ പുരസ്കാരത്തിന് ശ്രീനാരായണ പബ്ലിക് സ്കൂളിലെ ചിത്രകല അദ്ധ്യാപകൻ എസ്. സുനിൽകുമാർ അർഹനായി. ശ്രീചിത്തിരതിരുനാളിന്റെ ചിത്രം ആലേഖനം ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്. ഈ മാസം 27ന് കവടിയാർ കൊട്ടാരത്തിൽ അശ്വതിതിരുനാൾ തമ്പുരാട്ടി പുരസ്‌കാരം നൽകുമെന്ന് സൊസൈറ്റി ഭാരവാഹികളായ ഡോ. വി.എസ്. രാധാകൃഷ്ണൻ, സുജയ് ഡി. വ്യാസൻ, വിശ്വകുമാർ കൃഷ്ണജീവനം തുടങ്ങിയവർ അറിയിച്ചു.