കേരള സർവകലാശാല
പരീക്ഷാഫലം ഒക്ടോബർ നടത്തിയ രണ്ടാം സെമസ്റ്റർ എംഎഫ്എ (സ്‌കൾപ്ച്ചർ ആൻഡ് പെയിന്റിംഗ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നും നാലും സെമസ്റ്റർ ബിബിഎ വിദൂരവിദ്യാഭ്യാസം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒക്ടോബറിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷൻ (വിദൂര വിദ്യാഭാസം) പരീക്ഷാഫലം വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ കേന്ദ്രം ഒക്ടോബറിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം എ പൊളിറ്റിക്കൽ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസ കേന്ദ്രം ജൂണിൽ നടത്തിയ എം കോം മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ഏഴാം സെമസ്റ്റർ ബി.ടെക് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽ.ബി ആഗസ്റ്റ് പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾ ടിക്കറ്റുമായി റീവാല്യൂവേഷൻ വിഭാഗത്തിൽ 24 മുതൽ 29 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.