പ്രതികളുടെ മുൻകൂർ ജാമ്യഹർജി:നിതിൻരാജിന്റെ കുടുംബം കക്ഷി ചേർന്നു

Thursday 23 April 2026 12:44 AM IST

തലശ്ശേരി: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികളായ അദ്ധ്യാപകർ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ നിതിനിന്റെ പിതാവ് വൈ.എൽ രാജൻ, സഹോദരി ഭർത്താവ് അശോകൻ എന്നിവർ കക്ഷി ചേർന്നു.

പ്രോസിക്യൂഷൻ ആവശ്യ പ്രകാരം ,കേസ് പരിഗണിക്കുന്ന തലശ്ശേരി അഡീഷനനൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാവാൻ നിതിൻരാജിന്റെ പിതാവ് രാജന് നോട്ടിസ് നൽകിയിരുന്നു .ഇതുപ്രകാരം .ഹാജരായ രാജൻ അദ്ധ്യാപകരുടെ മുൻകൂർ ജാമ്യഹർജിയുടെ പകർപ്പ് ആവശ്യപെട്ടു. തുടർന്ന് ഇരു വിഭാഗങ്ങളുടെയും വിശദമായ വാദം കേൾക്കാനായി കേസ് ഇന്നേക്ക് മാറ്റി.ആത്മഹത്യാ പ്രേരണ കുറ്റം, പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് ഡോ. എം.കെ റാം, സംഗീത നമ്പ്യാർ എന്നിവർക്കെതിരെ കേസ്.