പി.എസ്.സി അറിയിപ്പുകൾ
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും പൊലീസ് വകുപ്പിൽ (ഐ.ആർ.ബി. റഗുലർ വിങ്) കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ 583/2024, 212/2024-മുസ്ലീം, 342/2024-എസ്.സി.സി.സി.) തസ്തികയിലേക്ക് മെയ് 6, 7, 8 തീയതികളിൽ പേരൂർക്കട, എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ രാവിലെ 05.30 ന് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. മെഡിക്കൽ സർട്ടിഫിക്കറ്റ് (അസിസ്റ്റന്റ് സർജനിൽ നിന്നും ലഭിച്ചത്) പ്രൊഫൈലിൽ അപ്ലോഡ് ചെയ്തതിന്റെ അസ്സൽ, അസ്സൽ തിരിച്ചറിയൽ രേഖ, യോഗ്യത/സംവരണാനുകൂല്യങ്ങൾ/വെയിറ്റേജ് തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ഹാജരാകണം.
അഭിമുഖം പൊലീസിൽ സബ് ഇൻസ്പെക്ടർ (ട്രെയിനി) (കാറ്റഗറി നമ്പർ 510/2024, 511/2024, 512/2024, 51/2024), ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി) (കാറ്റഗറി നമ്പർ 508/2024, 509/2024) തസ്തികകളിലേക്ക് മെയ് 6, 7, 8 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഒ.എം.ആർ. പരീക്ഷ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (എൻ.സി.എ.-വിശ്വകർമ്മ, ഹിന്ദുനാടാർ, മുസ്ലീം, എൽ.സി./എ.ഐ., പട്ടികജാതി) (കാറ്റഗറി നമ്പർ 431/2025 - 435/2025, 856/2025 -859/2025) തസ്തികയിലേക്ക് മെയ് 6 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.