മംഗളൂരുവിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ
Thursday 23 April 2026 1:47 AM IST
തിരുവനന്തപുരം: വേനലവധി തിരക്ക് കണക്കിലെടുത്ത് നാളെ രാത്രി 11ന് മംഗളൂരുവിൽ നിന്ന് പോതന്നൂരിലേക്ക് വൺവേ സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. കാസർകോട്,കോഴിക്കോട്,ഷൊർണ്ണൂർ,പാലക്കാട് വഴിയാണ് സർവീസ്. ശനിയാഴ്ച രാവിലെ 6.15ന് പോതന്നൂരിലെത്തും. ട്രെയിൻ നമ്പർ 06131.