ട്രാഫിക് പിഴ: 50% ഇളവോടെ തീർപ്പാക്കാൻ അദാലത്ത്
Thursday 23 April 2026 1:50 AM IST
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നൽകുന്നതിന് 24 മുതൽ 30 വരെ മോട്ടോർ വാഹന വകുപ്പ് അദാലത്ത് നടത്തും. തിരുവനന്തപുരം കിഴക്കേകോട്ടയിലെ ട്രാൻസ്പോർട്ട് ഭവനിൽ രാവിലെ 10 മുതൽ വൈകിട്ട് നാലുവരെയാണ് അദാലത്ത്. യു.പി.ഐ ട്രാൻസാക്ഷൻ വഴിയും പിഴ സ്വീകരിക്കും.
2024 ഡിസംബർ 31വരെയുള്ള നിയമലംഘനങ്ങൾക്കാണ് പിഴയിളവ് അനുവദിക്കുന്നത്. 30നു ശേഷം തീർപ്പാക്കാത്ത കേസുകളിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ വി.എസ്.അജിത്‌കുമാർ അറിയിച്ചു.